ചെന്നൈ: മുതിര്‍ന്ന നടന്‍ നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്ന് അഭ്യൂഹം. എന്നാല്‍ അഭ്യൂഹങ്ങള്‍ നാസറിന്റെ ഭാര്യ കമീല നാസര്‍ തള്ളി. നാസര്‍ ആശുപത്രിയിലാണെന്ന കാര്യം കമീല സ്ഥിരീകരിച്ചു. എന്നാല്‍ അത് ഹൃദയാഘാതം മൂലമല്ല. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നും കമീല വിശദീകരിച്ചു.
തമിഴ് നടികര്‍ സംഘത്തിന്റെ ഭാരവാഹി തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കുകയാണ്. പ്രമുഖ താരം വിശാലിന്റെ ക്യാമ്പില്‍ നിന്നും തമിഴ് നടികര്‍ സംഘത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നാസര്‍ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ സംഘടനയായ എസ്‌ഐഎഫ്എയുടെയും തെരഞ്ഞെടുപ്പ് ഉടന്‍ നടക്കും. എസ്‌ഐഎഫ്എയുടെ ഭാരവാഹി സ്ഥാനത്തേക്കും മത്സരത്തിന് നാസറിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ജൂലൈ 15ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് ഒക്ടോബര്‍ 15ലേക്കാണ് മാറ്റിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here