സണ്ണി ലിയോണിന് രണ്‍ബീര്‍ കപീറിനൊപ്പം ഡേറ്റിംഗ് ചെയ്യണം; ഭര്‍ത്താവ് ഡാനിയലിന് ദീപിക പദുക്കോണിനൊപ്പവും

സംഗതി വെളിപ്പെടുത്തിയത് സണ്ണി തന്നെയാണ്. താന്‍ ഡേറ്റിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് രണ്‍ബീര്‍ കപൂറിന്റെ കൂടെയാണെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ ആഗ്രഹം വെളിപ്പെടുത്തിയത്. അഭിമുഖ സമയം ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും കൂടെയുണ്ടായിരുന്നു. വെബ്ബറിനോടായിരുന്നു ആദ്യചോദ്യം. ആരുടെയെങ്കിലും ഡേറ്റിംഗ് ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന്. ദീപിക പദുക്കോണ്‍ ആണ് താന്‍ ഡേറ്റിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീ എന്ന് ഡാനിയല്‍ വെബ്ബര്‍ മറുപടി നല്‍കി.

ചോദ്യം സണ്ണിയോടും ആവര്‍ത്തിച്ചു. ഉടനടി വന്നു സണ്ണിയുടെ മറുപടി. അങ്ങനെ എങ്കില്‍ തനിക്ക് രണ്‍ബീറിനൊപ്പമാണ് ഡേറ്റിംഗ് ചെയ്യാന്‍ ആഗ്രഹം എന്നായിരുന്നു സണ്ണിയുടെ മറുപടി. അതൊരു ഡബ്ള്‍ ഡേറ്റ് പോലെ ആയിരിക്കും എന്നും താരം മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here