ഫ്രാങ്ക്ഫര്‍ട്ട്: അടിതെറ്റിയാല്‍ ആനയും വീഴും എന്നല്ല ബിസിനസ് ലോകത്തെ പുതിയ അടക്കം പറച്ചില്‍. അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും എന്നാണ്. വീണത് ആരും കണ്ടില്ല എന്ന് കരുതി പൊടിയും തട്ടി എണീറ്റ് പോകാനും പറ്റിയില്ല. ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ ബിഎംഡബ്ല്യൂവിന്റെ പുതിയ മോഡലുകള്‍ പരിചയപ്പെടുത്തുന്ന പത്രസമ്മേളന വേദിയിലായിരുന്നു സിഇഒ ഹറാള്‍ഡ് ക്രൂഗറുടെ വീഴ്ച.
ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ പുറത്തിറക്കുന്ന പുതിയ മോഡല്‍ കാറുകള്‍ പത്രപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്താന്‍ വേദിയിലേക്ക് എത്തുന്നതിനിടെയായിരുന്നു സംഭവം. സിഇഒയുടെ വീഴ്ച കാമറക്കണ്ണുകളില്‍ പതിയുകയും ചെയ്തു. സംഭവത്തെപ്പറ്റി വിശദീകരിക്കാനില്ലെന്ന് ബിഎംഡബ്ല്യൂ വക്താവ് ആദ്യം പ്രതികരിച്ചു. തലചുറ്റലിനെത്തുടര്‍ന്നാണ് ഹറാള്‍ഡ് ക്രൂഗര്‍ വീണത്. തുടര്‍ന്ന് ക്രൂഗറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിഎംഡബ്ല്യൂ പിന്നീട് വിശദീകരിച്ചു. സിഇഒയുടെ വീഴ്ചയെത്തുടര്‍ന്ന് പത്രസമ്മേളനം റദ്ദാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here