ഗോധ്ര: സമാധാന സന്ദേശമുയര്‍ത്തി ആത്മീയാചാര്യന്‍ ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള വാക്ക് ഫോര്‍ ഹോപ്പിന്റെ പദയാത്ര തുടരുന്നു. ഗുജറാത്തിലെ ഗോധ്രയിലൂടെയാണ് നിലവിലെ പര്യടനം. പദയാത്രയ്ക്ക് വിവിധ മതവിശ്വാസികള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. മറ്റന്നാള്‍ വരെ പദയാത്ര ഗോധ്രയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും. ശ്രീ എമ്മിന്റെ മാനവ് ഏകതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഗോധ്രാ സമാധാന സമിതി രൂപീകരിക്കും. സാമുദായിക കലാപങ്ങള്‍ ഉണ്ടാകുന്നത് തടയുകയാണ് സമിതിയുടെ ലക്ഷ്യം. മഹാത്മാഗാന്ധിയുടെ നാട്ടില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് ശ്രീ എം പറഞ്ഞു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സംഘടിപ്പിച്ചിരിക്കുന്ന ഏകതാ യാത്ര 3590 കിലോമീറ്റര്‍ പിന്നിട്ടു. പദയാത്ര അടുത്ത വര്‍ഷം കശ്മീരില്‍ സമാപിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here