വിഎം സുധീരനെതിരെ പടയൊരുക്കം; ഒരുമിച്ച് നീങ്ങാന്‍ എ – ഐ ഗ്രൂപ്പ് ധാരണ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ പടയൊരുക്കം. സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ എ -ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. സുധീരന്റെ നടപടികള്‍ വിചിത്രമാണ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അനാവശ്യ നടപടിയെടുക്കുന്നു. കണ്‍സ്യൂമര്‍ഫെഡിനെച്ചൊല്ലി തര്‍ക്കം വേണ്ടെന്നും ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ. ജോയ് തോമസിനെ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ല. വിഎം സുധീരന്റെ നടപടികളിന്മേലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ ഒരുമിച്ച് അറിയിക്കാനും ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. എ -ഐ ഗ്രൂപ്പ് നേതാക്കള്‍ തിരുവനന്തപുരത്ത് നടത്തിയ ആശയ വിനിമയത്തെത്തുടര്‍ന്നാണ് ധാരണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here