ദുബായ്: തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമായിരുന്ന ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദി അറേബ്യയിലും അവസാനിച്ചു. ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. അതേസമയം, ചൂട് പൂർണമായും കുറയാത്ത സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സൗകര്യം ഒരുക്കണമെന്ന് മന്ത്രാലയം സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഭൂരിഭാഗം കമ്പനികളും നിയമം പാലിക്കുന്നതിൽ വിജയിച്ചുവെന്നും എന്നാൽ ഒറ്റപ്പെട്ട ചില കമ്പനികൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും തൊഴിൽ മന്ത്രാലയ വക്താവ് അറിയിച്ചു. ഇവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുംവിധം പുറംജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് വരെ ഇടവേള നൽകിയിരുന്നത്. തൊഴിൽ സ്ഥലത്ത് ശീതീകരിച്ച പ്രത്യേക സ്ഥലം ഒരുക്കിയായിരുന്നു വിശ്രമം. കുവൈത്തിലും ഒമാനിലും ജൂൺ ഒന്നിനും യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ ജൂൺ 15നും ബഹ്‌റൈനിൽ ജൂലൈ ഒന്നിനുമാണ് ഉച്ചവിശ്രമ നിയമം നിലവിൽ വന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post