പെരുമ്പാവൂരിൽ ഹോം നഴ്‌സിന് നേരെ പീഡനശ്രമം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഹോം നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പെരുമ്പാവൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു സമീപമുള്ള ഹോം നഴ്‌സിംഗ് സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ 10ന് രാത്രി 9.30ഓടെയാണ് സംഭവം. മദ്യപിച്ചെത്തിയ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പരാതി നൽകിയിട്ടും പ്രതിയെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News