യുഎസ് സന്ദർശനത്തിനിടെ മോഡി ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തും. സാൻഫ്രാൻസിസ്‌കോയിൽ വച്ചായിരിക്കും കൂടിക്കാഴ്ച നടക്കുക. ഇന്ത്യയിലെ നിർമ്മാണ രംഗത്ത് നിക്ഷേപം നടത്താൻ ആപ്പിൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചായിരിക്കും അത്.

യുഎസ് സന്ദർശനത്തിൽ മോഡി ഫേസ്ബുക്ക് ആസ്ഥാനവും സന്ദർശിക്കുന്നുണ്ട്. ഈ മാസം 27നാണ് മോഡി യുഎസിലെ പാവ്‌ലോ ആൾട്ടോയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദർശിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും മോഡിയും തങ്ങളുടെ പേജിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here