പാലക്കാട് ജില്ല വിഭജിച്ച് വള്ളുവനാട് രൂപീകരിക്കണമെന്ന് സിപി മുഹമ്മദ്; മലപ്പുറത്തിന്റെ വിഭജനത്തിനെക്കാൾ പ്രധാന്യം പാലക്കാടിന്റേതിന്

പാലക്കാട്: പാലക്കാട് ജില്ല രണ്ടായി വിഭജിച്ച് വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് സിപി മുഹമ്മദ് എംഎൽഎ. ജില്ലാ പുനസംഘടന കമ്മീഷൻ രൂപീകരിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും മലപ്പുറം ജില്ലയുടെ വിഭജനത്തിനെക്കാൾ പ്രധാന്യം പാലക്കാടിന്റെ വിഭജനത്തിനാണെന്നും സിപി മുഹമ്മദ് പറഞ്ഞു.

പട്ടാമ്പി, ഒറ്റപ്പാലം, പൊന്നാനി താലൂക്കുകളെ ഉൾപ്പെടുത്തിയായിരിക്കണം വള്ളുവനാട് രൂപീകരിക്കേണ്ടത്. തൃശൂർ ജില്ലയുടെ ചിലഭാഗങ്ങളും കൂട്ടി ചേർക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here