വൃക്ക വിറ്റ് ഐഫോൺ 6എസ് വാങ്ങാൻ ശ്രമം

ബീജിംഗ്: ചൈനയിൽ വൃക്ക വിറ്റ് ആപ്പിളിന്റെ പുതിയ ഐ ഫോൺ 6എസ് ഫോൺ വാങ്ങാൻ ശ്രമം. കിഴക്കൻ ജിയാങ്‌സു സ്വദേശിയായ വു എന്ന യുവാവും സുഹൃത്തുമാണ് ഐഫോൺ വാങ്ങുന്നതിന് വേണ്ടി വൃക്ക വിൽക്കാൻ ശ്രമിച്ചത്.

പുതിയ ഐഫോൺ വാങ്ങാൻ പണം തികയാതെ വന്നപ്പോഴാണ് വൃക്ക വിൽക്കുന്ന കാര്യം യുവാക്കളുടെ പരിഗണനയിൽ വന്നത്. തുടർന്ന് ഇരുവരും ഇന്റർനെറ്റ് വഴി ഒരു അവയവദാന ഏജൻസിയുമായി ബന്ധപ്പെട്ടു. വൃക്ക ശസ്ത്രക്രിയക്ക് മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ യുവാക്കളോട് ഏജൻസി അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിയെങ്കിലും ഇടനിലക്കാരൻ സ്ഥലത്ത് എത്തിയില്ല. തുടർന്ന് പരിപാടി ഉപേക്ഷിക്കാൻ വു തീരുമാനിച്ചെങ്കിലും സുഹൃത്ത് പിൻമാറാൻ തയ്യാറായില്ല. തുടർന്ന് വു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News