കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നവുമില്ലെന്നു സുധീരന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാര്‍ഗരേഖ

തിരുവനന്തപുരം: തന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നന്മയ്ക്കു വേണ്ടിയാണെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ല. പ്രവര്‍ത്തകര്‍ക്കു വീര്യം നല്‍കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും പാര്‍ട്ടിക്കു വേണ്ടി തന്റെ നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും സുധീരന്‍ പറഞ്ഞു.

അതിനിടെ, തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാര്‍ഗരേഖ തയാറാക്കി. ഭാര്യക്കും ഭര്‍ത്താവിനും ഒന്നിച്ചു മത്സരിക്കാനാവില്ല. സ്ത്രീപീഡനക്കേസുകളില്‍ പെട്ടവര്‍ക്കും ക്രിമിനലുകള്‍ക്കും സീറ്റ് നല്‍കില്ല. സ്ത്രീകള്‍ക്കു സംവരണ സീറ്റില്‍ മാത്രമേ മത്സരിക്കാനാവൂ എന്നും ജനറല്‍ സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News