മൗഗ്ലിയുടെ രണ്ടാംവരവിന്റെ ട്രെയ്‌ലർ ഇറങ്ങി; ജംഗിൾ ബുക്കിലെ ഏക മനുഷ്യജീവി ഇന്ത്യക്കാരൻ

ആരാധകർ കാത്തിരിക്കുന്ന ജംഗിൾ ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിർമ്മാതാക്കളായ വാൾട്ട് ഡിസ്‌നി പുറത്തുവിട്ട ട്രെയ്‌ലർ ഇറങ്ങി ഒരു ദിവസം പിന്നിടുമ്പോൾ 13 ലക്ഷത്തോളമാളുകളാണ് കണ്ടത്. മൗഗ്ലിയായി അഭിനയിക്കുന്നത് ഇന്ത്യൻ വംശജനായ നീൽ സേത്തി എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത.

അനിമേഷൻ കൂടാതെ ജീവനുള്ള കഥാപാത്രങ്ങളെ വച്ച് ഷൂട്ട് ചെയ്ത രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രീഡി, ഐമാക്‌സ് ത്രീഡി രൂപത്തിലാണ് പുതിയ ജംഗിൾ ബുക്ക് എത്തുന്നത്. മൗഗ്ലിയും ബഗീരയും ഷേർഖാനും എത്തുന്നതും കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകർ. 1976ൽ പുറത്തിറങ്ങിയ ജംഗിൾ ബുക്ക് അനിമേഷൻ സിനിമയുടെ പുതിയ പതിപ്പ് 2016 ഏപ്രിലിൽ റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel