മകളുടെ രോഗം വിട്ടുമാറുന്നില്ല; യുവതി മകളെ കൊന്ന് ജീവനൊടുക്കി

ദില്ലി: രണ്ടുവയസ്സുകാരിയായ മകളുടെ വിട്ടുമാറാത്ത രോഗത്തില്‍ മനംനൊന്ത് യുവതി മകളെ കൊന്ന് ജീവനൊടുക്കി. മകളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു. പശ്ചിമ ദില്ലിയിലെ രജൗരി ഗാര്‍ഡനിലാണ് സംഭവം. ജനിച്ച നാള്‍ മുതല്‍ മകള്‍ ഗുണോറിന് അസുഖമായിരുന്നെന്നും ഇതില്‍ താന്‍ ദുഃഖിതയാണെന്നും യുവതി ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മനംനൊന്താണ് മകളെ താന്‍ കൊന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിധി ഛദ്ധ എന്ന 28-കാരിയാണ് ആത്മഹത്യ ചെയ്തത്. വിധിയുടെ ഭര്‍ത്താവ് പ്രദീപ് രാത്രി ഓഫീസില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് അടച്ചിരിക്കുന്നതായി കണ്ടെത്തി. ജനവാതിലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് നിലത്ത് മകളും മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here