കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ഏഴാം പ്രതി ഷിബുവാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്.
ഷിബുവിനെക്കൂടാതെ ഐഎന്‍ടിയുസി ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആര്യടുക്കം കോളനിയിലെ ലുട്ടാപ്പി പ്രജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. ഡി.സി.സി. ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു.
ഒളിവില്‍ പോകാന്‍ ഡിസിസി പ്രസിഡന്റ് ശ്രീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി ഒരുതരത്തിലും സഹായിച്ചില്ല. താന്‍ നേര്‍ച്ചക്കോഴിയാവുകയായിരുന്നെന്നാണ് ഷിബു വെളിപ്പെടുത്തിയത്. നെഞ്ചിന് ആഴത്തിലേറ്റ കുത്താണ് ബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. ഒറ്റക്കുത്തുമാത്രമേ ബാലകൃഷ്ണന് ഏറ്റിരുന്നുള്ളു. അത് ആഴത്തില്‍ ഇറങ്ങി ഹൃദയത്തിന് മുറിവേറ്റിരുന്നു. പ്രത്യേക തരം കത്തിയാണ് കുത്താന്‍ ഉപയോഗിച്ചത്. പുറമേക്കു മുറിവ് കാണാത്ത രീതിയില്‍ കുത്താന്‍ പറ്റുന്ന രീതിയിലുള്ളതാണ് കത്തിയെന്ന് പോലീസ് പറഞ്ഞു.
തിരുവോണദിവസം രാത്രി 8.30 മണിയോടെ ആര്യടുക്കം ബാര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ബാലകൃഷ്ണന് കുത്തേറ്റത്. കുത്തേറ്റ ബാലകൃഷ്ണന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ബാലകൃഷ്ണനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here