ബിഹാര്‍ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിംഗിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; മന്‍ കി ബാത്ത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ബുനാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ഒക്‌ടോബര്‍ 12ന് ആദ്യ ഘട്ട വോട്ടിങ്ങ് നടക്കും.അതേ സമയം ബീഹാര്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണം നിര്‍ത്തി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കേന്ദ്ര രാഷ്ട്രിയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി.അതീവ പ്രശ്‌ന ബാധിതമായ ജമ്മുയി ജില്ലയടക്കം പത്ത് ജില്ലകളിലായി 49 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ പോളിങ്ങ് ബൂത്തിലെത്തുന്നത്.അടുത്ത ബുധനാഴ്ച്ച വരെ ഈ മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടവര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.വ്യാഴാഴ്ച്ച സുഷ്മപരിശോധന നടക്കും.

പത്രിക പിന്‍വലിക്കാന്‍ 26 വരെ സമയമുണ്ട്.അതിന് ശേഷം ഒക്‌ടോബര്‍ 12ന് പോളിങ്ങ്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്ന 19 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. മറ്റ് എന്‍.ഡി.എ ഘടക്ഷികളും ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. നിധീഷ്‌ലാലു സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ നേരത്തെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ബിഹാര്‍ തിരഞ്ഞെടുപ്പിനെ മുന്‍ നിറുത്തി പ്രധാനമന്ത്രി റേഡിയോ പ്രഭാഷണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ റേഡിയോ പ്രഭാഷണം നിറുത്തി വയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel