നിവിന്റെ അടുത്ത നായിക സായ് പല്ലവിയല്ല; ആരാണെന്ന ചർച്ചകൾ സജീവം; അത് അനു ഇമ്മാനുവൽ ആണോ?

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമായ ‘ആക്ഷൻ ഹീറോ ബിജു’വിന്റെ നായികയെ ചൊല്ലിയുള്ള ചർച്ചകൾ സജീവം. പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ സായ് പല്ലവിയാണ് നായിക എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്ത പിന്നീട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ തള്ളിയിരുന്നു.

എന്നാൽ ഇപ്പോൾ വരുന്ന വാർത്തകളിൽ ‘സ്വപ്‌ന സഞ്ചാരി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനു ഇമ്മാനുവേലിന്റെ പേരാണ്. സ്വപ്‌ന സഞ്ചാരിയിൽ ജയറാമിന്റെയും സംവൃതയുടെയും മകളായി വേഷമിട്ട നടിയാണ് അനു ഇമ്മാനുവൽ. അനുവാണ് ചിത്രത്തിൽ നിവിന്റെ നായികയായി എത്തുന്നതെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ.

നിർമ്മാതാവ് തങ്കച്ചൻ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവൽ. 1983 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നിവിൻ ചിത്രത്തിൽ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here