കോലാപുര്‍: യുക്തിവാദിയും ചിന്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സമീര്‍ ഗെയ്ക്‌വാദ് എന്നയാളാണ് അറസ്റ്റിലായത്. പന്‍സാരെയെ ബൈക്കിലെത്തി വെടിവച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഫെബ്രുവരി പതിനാറിനാണ് കോലാപുരിലെ വസതിക്കു തൊട്ടടുത്തുവച്ച് പന്‍സാരെയ്ക്കു വെടിയേറ്റത്. ആശുപത്രിയില്‍ വച്ചു നാലാംദിവസം അദ്ദേഹം മരണത്തിനു കീഴടങ്ങി. പന്‍സാരെ കേസിലെ ആദ്യത്തെ അറസ്റ്റാണിത്.
RELATED STORY
എഴുതുമ്പോഴും പറയുമ്പോഴും ഹിന്ദുവാകണം, അല്ലെങ്കില്‍ നമ്മളെയൊക്കെ അവര്‍ കൊന്നുകളയും
Get real time update about this post categories directly on your device, subscribe now.
Discussion about this post