നാസിക്: മരിക്കാനായി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ പൊലീസുകാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി. ഗോദാവരി നദിയിലേക്ക് ചാടി യുവാവിന് പിന്നാലെ 20 അടി ഉയരത്തിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥനും ചാടിയത്. നാസിക്കിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

യുവാവ് വെള്ളത്തിൽ മുങ്ങി താഴ്ന്നപ്പോൾ മനോജ് ഭാരതേ എന്ന പൊലീസുകാരനാണ് സ്വന്തം ജീവൻ പണയം വച്ച് നദിയിലേക്ക് എടുത്തു ചാടിയത്. മനോജിന്റെ സാഹസികതയും ധീരതയും വെളിവാക്കുന്ന ഫോട്ടോ പൊലീസ് കമ്മീഷണർ പ്രവീൺ ഗേധം തന്റെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധ ആകർഷിച്ചത്.