തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന്‍ തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും ജഴ്‌സി പുറത്തിറക്കിയും സംസാരിക്കുകയായിരുന്നു സച്ചിന്‍.
കഴിഞ്ഞ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നല്ല പ്രകടനം നടത്തി. ഇക്കുറി പ്രതീക്ഷയേറെയാണ്. ആരാധകരുടെ പിന്തുണ ആവേശം നല്‍കുന്നതാണ്. ആരാധകരോടു നന്ദിയുണ്ടെന്നും സച്ചിന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം പതിപ്പ് ഈ വര്‍ഷം ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here