സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനെത്തിയ ബാലനെ അറസ്റ്റ് ചെയ്തു; നടപടി ബോംബുണ്ടാക്കിയെന്ന് സംശയിച്ച്

ടെക്‌സസ്: വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ബാലന്‍ ഉണ്ടാക്കിയത് ബോംബാണെന്നു തെറ്റിദ്ധരിച്ചാണ് നടപടി. അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരനാണ് അറസ്റ്റിലായത്.

ഇര്‍വിംഗിലെ മക്ആര്‍തര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഹമ്മദ് മുഹമ്മദ്. സ്‌കൂളിലെത്തി അധ്യാപകനെ ക്ലോക്ക് കാണിച്ചപ്പോള്‍ ബോംബാണെന്നു തെറ്റിദ്ധരിച്ച് പൊലീസിനെ വിളിക്കുകയായിരുന്നു. താന്‍ മുസ്ലിം ആയതിനാലാണ് അധ്യാപകന്‍ ഇത്തരമൊരു നടപടിയെടുത്തതെന്നു സംശയിക്കുന്നതായി അഹമ്മദ് മുഹമ്മദിന്റെ പിതാവ് പറഞ്ഞു.

Tweets from Anil Dash

റോബോട്ടുകളെയും എന്‍ജിനീയറിംഗിനെയും സ്‌നേഹിക്കുന്ന വിദ്യാര്‍ഥിയാണ് അഹമ്മദ് മുഹമ്മദ്. തനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് അധ്യാപകരെ കാണിക്കാനാണ് അഹമ്മദ് മുഹമ്മദ് ക്ലോക്ക് നിര്‍മിച്ചത്. എന്‍ജിനീയറിംഗ് അധ്യാപകന്‍ ബാലന്റെ ശ്രമത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതു കണ്ട മറ്റൊരു അധ്യാപകനാണ് പൊലീസിനെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here