തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ; തോട്ടം ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇളവ് നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കൂടുതല്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് വ്യക്തമാക്കി. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തെ തോട്ടം ഭൂമികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ മന്ത്രിസഭ ഇളവ് അനുവദിച്ചു. 10 ഏക്കര്‍ വരെയുള്ള ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഇളവ് അനുവദിച്ചത്. തോട്ടം വിളകളുടെ വിലയിടിവിനെ തുടര്‍ന്നാണ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. ഒരു ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനെ പുറത്താക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കി. ചെയര്‍മാനെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാശ്രയ കോളജുകള്‍ സര്‍ക്കാരിന് നല്‍കിയ കരാര്‍ ലംഘിച്ചു. കരാര്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here