കമല്‍ഹാസന്റെ പോലീസ് വേഷം വീണ്ടും; തൂങ്കാവനത്തിന്റെ ട്രെയിലര്‍ കാണാം

kamal-hasan

ഉലകനായകന്‍ കമല്‍ഹാസന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന തൂങ്കാവനത്തിന്റെ ട്രെയിലര്‍ പുറത്ത്. വേട്ടയാട് വിളയാടിന് ശേഷമാണ് കമല്‍ പൊലീസ് വേഷത്തില്‍ ആക്ഷന്‍ ത്രില്ലറായ തൂങ്കാവനത്തില്‍ എത്തുന്നത്. കമലിന്റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരത്തും തൃഷയുമാണ് നായികമാരായി എത്തുന്നത്.

സൂപ്പര്‍ ഹിറ്റ് ഫ്രഞ്ച് ത്രില്ലറായ സ്ലീപ്‌ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം. 2011ല്‍ ഫെഡ്രിക് ജാര്‍ഡിന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് സ്ലീപ്ലെസ് നൈറ്റ്. മയക്കുമരുന്നു മാഫിയയില്‍ നിന്നും മകനെ വീണ്ടെടുക്കുന്ന പൊലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്.

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മന്‍മഥന്‍ അന്‍പിന് ശേഷം തൃഷ വീണ്ടും കമല്‍ഹാസന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് തൂങ്കാവനം. രാജ്കമല്‍ ഇന്റകര്‍നാഷനലും ഒരു പ്രമുഖ നിര്‍മ്മാണകമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ജിബ്രാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News