മൂന്നുവര്‍ഷം മുമ്പ് മരിച്ച ഭാര്യയ്ക്ക് ആറുവര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ പുനഃസൃഷ്ടിച്ച് ഭര്‍ത്താവിന്റെ സ്മരണാഞ്ജലി; ചിത്രങ്ങള്‍ കാണാം

മൂന്നുവര്‍ഷം മുമ്പ് 2011-ല്‍ കാറപകടത്തിലാണ് റാഫേല്‍ ഡെല്‍ കോളിന്റെ ഭാര്യ ടാറ്റിയാനെ കൊല്ലപ്പെട്ടത്. ഭാര്യയുടെ നാലാം ചരമവാര്‍ഷികത്തില്‍ അവള്‍ക്ക് ഒരുനല്ല സ്മരണാഞ്ജലി തന്നെ നല്‍കണമെന്ന് റാഫേല്‍ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഭാര്യ മരിച്ച് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മൂന്ന് വയസ്സ് പ്രായമുള്ള മകള്‍ റൈസയ്‌ക്കൊപ്പം പഴയ ചിത്രങ്ങള്‍ പുനഃസൃഷിടിച്ചത്. ടാറ്റിയാനെ മരിക്കുമ്പോള്‍ റൈസയ്ക്ക് ഒരുവയസ് പോലും തികഞ്ഞിരുന്നില്ല. അന്നത്തെ ചിത്രങ്ങളും 2009-ല്‍ രാഫേലും ടാറ്റിയാനയും ചേര്‍ന്നെടുത്ത ചിത്രങ്ങളുമാണ് റൈസയും റാഫേലും ചേര്‍ന്ന് പുനഃസൃഷ്ടിച്ചത്.

man-and-his-daughter-recreate-pictures-of-dead-wife-rafael -del-col-brazil-3

2009-ല്‍ ഇരുവരുടെയും വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഒറിജിനല്‍ ചിത്രങ്ങള്‍ എടുത്തത്. പുനഃസൃഷ്ടിച്ച ചിത്രത്തില്‍ ടാറ്റിയാന ധരിച്ചിരുന്ന അതേ മാല തന്നെ റൈസയും ധരിച്ചിട്ടുണ്ട്. ഒരേ നായയും രണ്ട് ചിത്രങ്ങളിലും ഇടംപിടിച്ചു. ടാറ്റിയാനയ്ക്ക് റാഫേല്‍ വിവാഹത്തിന് മുമ്പ് സമ്മാനിച്ച നായയാണ് റൗള്‍. ബെന്‍ ന്യൂനറി എന്ന റാഫേലിന്റെ സുഹൃത്താണ് ഓര്‍മ്മകള്‍ പുനഃസൃഷ്ടിക്കുക എന്ന ആശയം ഉണ്ടാക്കിയത്. ന്യൂനറിയുടെ ഭാര്യ കാന്‍സര്‍ ബാധിച്ച് മരിച്ചപ്പോള്‍ അദ്ദേഹവും ഇതുപോലെ ഓര്‍മ്മദിവസം ചിത്രങ്ങള്‍ പുനഃസൃഷ്ടിച്ചിരുന്നു.

man-and-his-daughter-recreate-pictures-of-dead-wife-rafael -del-col-brazil-15

2011-ല്‍ മരിക്കുമ്പോള്‍ റാഫേലിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അന്ന് റൈസയ്ക്ക് ഒരു വയസ്സായിരുന്നു പ്രായം. അങ്ങനെയാണ് ടാറ്റിയുടെ നാലാം ചരമവാര്‍ഷികത്തില്‍ വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങള്‍ പുനഃസൃഷ്ടിച്ച് ഭാര്യയ്ക്ക് സ്മരണാഞ്ജലിയൊരുക്കാന്‍ റാഫേലും മകള്‍ റൈസയും തീരുമാനിച്ചത്. അന്ന് ടാറ്റി ധരിച്ചിരുന്ന അതേ മാലയും ഹൈഹീലുകളും തന്നെ ധരിച്ച് റൈസ ഷൂട്ടിനായി നിന്നു. റാഫേല്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ച് ഒരു ബ്ലോഗും ആരംഭിച്ചിരുന്നു. ടാറ്റി മരിച്ച സമയത്ത് മകളെ വളര്‍ത്താന്‍ താന്‍ ഒരുപാട് പാടുപെട്ടിരുന്നു. ഇപ്പോള്‍ അവള്‍ വലുതായി. ദൈവത്തിന് നന്ദിയെന്ന് റാഫേല്‍ ബ്ലോഗില്‍ കുറിക്കുന്നു.

man-and-his-daughter-recreate-pictures-of-dead-wife-rafael -del-col-brazil-12

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here