കോഴിക്കോട്: കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറിന്റെ അവസാനത്തെ ബോഗിയാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആളപായമില്ല. ട്രെയിനിനെ പാളവുമായി ബന്ധിപ്പിച്ചിരുന്ന സേഫ്റ്റി ചെയിന്‍ നീക്ക ചെയ്യാതെ ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ ബോഗിയുടെ മുന്‍ഭാഗം പാളത്തില്‍ നിന്ന് തെന്നിമാറുകയായിരുന്നു. ബോഗി വേര്‍പെടുത്തിയ ശേഷം ട്രെയിന്‍ പുറപ്പെട്ടു. സുരക്ഷാ വീഴ്ചയെക്കുറിച്ച് റെയില്‍വെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here