മന്ത്രിമാരുടെ അതൃപ്തി; ജേക്കബ്ബ് തോമസിന് ഫയര്‍ഫോഴ്‌സില്‍ നിന്നും സ്ഥാനചലനം

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് ഡിജിപി ജേക്കബ്ബ് തോമസിന് വീണ്ടും സ്ഥലംമാറ്റം. പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ് മാറ്റം. ജേക്കബ്ബ് തോമസുമായി ഒത്തുപോകാനാകില്ലെന്ന് മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍ അറിയിച്ചു. മന്ത്രിമാരുടെ ആവശ്യത്തെത്തുടര്‍ന്നാണ് ജേക്കബ്ബ് തോമസിനെ മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. എഡിജിപി അനില്‍കാന്തിന് ഫയര്‍ഫോഴ്‌സിന്റെ ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത് ജേക്കബ് തോമസാണ്. എന്‍ഒസി നല്‍കുന്നതിനുള്ള നിരക്ക് കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതും ജേക്കബ് തോമസാണ്. ഫയര്‍ഫോഴ്‌സ് നവീകരണത്തിനായി 175 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കാനിരിക്കെയാണ് മാറ്റം. നേരത്തെ ബാര്‍കോഴകേസ് അന്വേഷണത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സില്‍ നിന്ന് ജേക്കബ്ബ് തോമസിനെ മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News