ദില്ലി: സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. ആദ്യ ദിവസത്തെ മത്സരത്തില്‍ ജന്മ വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഐഎസ്എല്ലിന് ലഭിച്ച ജനപിന്തുണയാണ് ടൂര്‍ണ്ണമെന്റിനായി കേരളം പരിഗണിക്കാന്‍ കാരണമെന്ന് സാഫ് പ്രസിഡന്റ് കാസിം മുഹമ്മദ് പറഞ്ഞു.
ഫുട്‌ബോളിന് കേരളം നല്‍കുന്ന പിന്തുണ വലുതാണെന്നും സാഫ് പ്രസിഡന്റ് വ്യക്തമാക്കി. ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങള്‍ ടുര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും. ദേശീയ ഗെയിംസ് ഉദ്ഘാടന സമാപന ചടങ്ങുകള്‍ നടന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് സാഫ് കപ്പ് വേദിയൊരുക്കുന്നത്.
ടൂര്‍ണ്ണമെന്റിലെ ടീമുകളില്‍ നിലവില്‍ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്ഥാനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും രണ്ടാം ഡിവിഷന്‍ താരങ്ങളുമായാണ് അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തിനെത്തുന്നത്. നിലവിലെ റണ്ണറപ്പാണ് ഇന്ത്യ. പരിശീലന പദവിയില്‍ രണ്ടാം ഊഴത്തിനെത്തുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിനും ഇന്ത്യന്‍ ടീമിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. ഇതിനു മുമ്പ് നടന്ന പതിനൊന്നു ടൂര്‍ണ്ണമെന്റുകളില്‍ ആറ് തവണ ഇന്ത്യ കിരീടം ചൂടി. ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് ടീമുകള്‍ ഓരോ തവണ കിരീടം നേട
Get real time update about this post categories directly on your device, subscribe now.
Discussion about this post