വിമാനത്താവളങ്ങളിലെ വിവിഐപി പരിഗണന ഒഴിവാക്കി; സന്തോഷമുണ്ടെന്ന് റോബർട്ട് വദ്ര

ദില്ലി: വിമാനത്താവളങ്ങളിൽ നൽകിയിരുന്ന പ്രത്യേക പരിഗണനകൾ എടുത്തു കളഞ്ഞതിൽ സന്തോഷമെന്ന് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര. ഇതോടെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് വദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. വിവിഐപി പരിഗണന ഒഴിവാക്കിയതോടെ വാദ്രയ്ക്ക് വിമാനത്താവളങ്ങളിൽ സുരക്ഷ പരിശോധന നേരിടേണ്ടിവരും.

രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന കൂടാതെ കടന്നു പോകുന്നതുൾപ്പെടെ വദ്രയ്ക്ക് ലഭിച്ചിരുന്ന പരിഗണനകളാണ് കേന്ദ്രസർക്കാർ എടുത്തു കളഞ്ഞത്. വ്യേമയാന മന്ത്രാലയത്തിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടന്ന് വദ്ര പ്രതികരിച്ചു. ഇതോടെ വിവാദങ്ങൾ അവസാനിച്ചെന്നും ഇനി വിഐഐപി പരിഗണനയുടെ കാര്യം പരഞ്ഞ് തന്നെ ആക്രമിക്കരുതെന്നും വദ്ര ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

റോബർട്ട് വദ്രയ്ക്ക് വിമാനത്താവളങ്ങളിൽ വിവിഐപി പരിഗണന നൽകുന്നത് വിവാദമായിരുന്നു. വിവാദങ്ങളെ തുടർന്ന് വിവിഐപി ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് വദ്ര സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. വദ്രയുടെ അഭ്യർത്ഥന മാനിച്ചാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഭരണ ഘടന അനുശാസിക്കുന്ന പ്രത്യേക പദവിയുള്ളവർക്കും എസ്പിജി സുരക്ഷയുള്ളവർക്കും മാത്രമാണ് വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധനയിൽ ഇളവുള്ളത്. എന്നാൽ ഈ പദവികളൊന്നുമില്ലാത്ത വദ്രയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. വിവിഐപി പട്ടികയിൽ നിന്നും ഒഴിവാക്കിയതോടെ വദ്രയ്ക്ക് വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel