ദില്ലിയിൽ ഡെങ്കിപനി പടരുന്നു; 11 മരണം; രണ്ടാഴ്ച്ചയ്ക്കുള്ളിൽ പനി ബാധിച്ചത് 1800 പേർക്ക്

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിൽ ഡെങ്കിപനി പടരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ടായിരത്തോളം പേരാണ് ഡെങ്കിപനി ബാധിച്ച് ആശുപത്രികളിൽ എത്തിയത്. ഇതുവരെ പനി ബാധിച്ച് രണ്ട് കുട്ടികൾ അടക്കം പതിനൊന്നു പേർ മരിച്ചു. വേണ്ടത്ര ചികിത്സ പോലും ലഭിക്കാതെ രോഗികൾ വലയുകയാണ്.

അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ പനിപിടിയിൽ വിറയ്ക്കുകയാണ് രാജ്യ തലസ്ഥാനം. ഇക്കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്ക് അകം 1800 പേരാണ് ദില്ലിയിലെ വിവിധ ആശുപത്രികളിൽ ഡെങ്കി പനി ബാധിച്ച് എത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നിർദേശം നൽകിയിട്ടും ആശുപത്രികളിൽ വേണ്ടത്ര ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.

ആശുപത്രികളിലെ ഒരു കിടക്കയിൽ തന്നെ രണ്ടും മൂന്നും പേരും കഴിയുന്നു. സ്ഥലം ഇല്ലാത്തതിനാൽ പല രോഗികളേയും ഡോക്ടർമാർ തിരിച്ചയക്കുകയാണ്. പലരോഗികളും വരാന്തകളിലും പുറത്തുമായാണ് കഴിയുന്നത്. സ്‌കൂൾ വിദ്യാർഥികൾ യൂണിഫോമിനു പകരം ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചെത്തമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിർദേശം നൽകി. കൊതുക് വളരാൻ സാഹചര്യം ഒരുക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും വ്യക്തമാക്കി. വേണ്ടത്ര ചികിത്സ ലഭിക്കാതെ രണ്ട് കുട്ടികൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ഒൻപത് വയസ്സുകാരൻ അമന്റെ മാതാപിതാക്കൾ വാടകകെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയതത് സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News