നേപ്പാൾ സ്വദേശിനികളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞൻ ഇന്ത്യ വിട്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം

ദില്ലി: രണ്ട് നേപ്പാൾ സ്വദേശിനികളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞൻ രാജ്യം വിട്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. നയതന്ത്ര പ്രതിനിധിയായ ഒന്നാം സെക്രട്ടറി മാജിദ് ഹസൻ അഷൂർ രാജ്യം വിട്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. വിയന്ന കൺവെൻഷനിലെ വ്യവസ്ഥ പ്രകാരം നയതന്ത്രജ്ഞനുള്ള പ്രത്യേക അധികാരം കണക്കിലെടുത്താണ് നാടു വിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

വീട്ടുജോലിക്കെത്തിയ യുവതികളെ ഗുഡ്ഗാവിലെ ഫ്‌ളാറ്റിൽ തടഞ്ഞുവെച്ച് തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് പൊലീസ് സ്ത്രീകളെ മോചിപ്പിച്ചതോടെയാണ് നാലു മാസത്തോളമായി തുടർന്ന പീഡനവിവരങ്ങൾ പുറത്തറിയുന്നത്. നയതന്ത്രജ്ഞന്റെ ഭാര്യയും മകളും നിരന്തരം തങ്ങളെ അവഹേളിച്ചെന്നും ക്രൂരമായി മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.

അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്ന നിലപാടിൽ തന്നെയാണ് സൗദി അറേബ്യ. നയതന്ത്ര വ്യവസ്ഥകൾ കാറ്റിൽ പറത്തി വീട്ടിൽ റെയ്ഡ് നടത്തിയെന്നും സൗദി ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News