എ.ആർ റഹ്മാൻ ഹിന്ദുമതത്തിലേക്ക് മടങ്ങിവരണമെന്ന് വി.എച്ച്.പി

ദില്ലി: സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഹിന്ദുമതത്തിലേക്ക് മടങ്ങിവരണമെന്ന് വി.എച്ച്.പി. ഹിന്ദുമതത്തലേക്ക് മടങ്ങിവന്നാൽ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നും സാമ്പത്തിക കാരണങ്ങൾ മൂലമാണ് അദ്ദേഹം നേരത്തെ ഇസ്ലം മതം സ്വീകരിച്ചതെന്നും വി.എച്ച്.പി ജനറൽ സെക്രട്ടറി സുരന്ദ്രേ ജയിൻ പറഞ്ഞു.

പ്രവാചകന്റെ കഥ പ്രമേയമാക്കുന്ന ഇറാനിയൻ സിനിമയ്ക്ക് സംഗീതം നൽകിയതിന് ഒരു മുസ്ലീം സംഘടന പ്രഖ്യാപിച്ച ഫത്‌വ നിർഭാഗ്യകരമാണ്. ഒരു സിനിമയുടെ സംഗീതം ഒരിക്കലും ഒരു മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ജയിൻ പറഞ്ഞു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്ലിം സംഘടനയാണ് റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. മജീദ് മജീദി സംവിധാനം ചെയ്ത ദ മുഹമ്മദ് ദെ മെസഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതം നിർവഹിച്ചതിന് പിന്നാലെയാണ് സംഭവം.
മജീദി മജീദിക്കെതിരെയും ഫത്‌വ പുറപ്പെടുവിച്ചിരുന്നു.

ഇസ്ലാം മതത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും മതത്തെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല സംഗീതം നിർവഹിച്ചതെന്നുമാണ് ഫത്‌വക്കു റഹ്മാൻ മറുപടി നൽകിയത്. ഇസ്ലലാമിക മൂല്യങ്ങളെ സിനിമ അവഹേളിക്കുന്നില്ലെന്നും സിനിമ ഇറങ്ങുന്നതിന്റെ മുമ്പ് അഭിപ്രായം പറയുന്നതും വിമർശിക്കുന്നതും യുക്തിസഹമല്ലെന്നും ഡൽഹിയിലെ ഇറാൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News