ചെൽസി വിജയ പാതയിലേക്ക് തിരികെയെത്തി; മക്കാബി ടെൽ അവീവിനെതിരായ വമ്പൻജയം

ഒടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർ തോൽവികളിൽ നിന്നും ചെൽസി വിജയ പാതയിലേക്ക് തിരികെ എത്തി. ദുർബലരായ എതിരാളികളാണെങ്കിലും മക്കാബി ടെൽ അവീവിനെതിരായ വമ്പൻജയം ചെൽസിക്കും മൗറീഞ്ഞോക്കും ആശ്വാസമാകും. സ്വന്തം ഗ്രൗണ്ടിൽ മറുപടിയില്ലാത്ത നാലു ഗോളിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടം ചെൽസി ജയിച്ചു കയറിയത്. പതിനഞ്ചാം മിനിറ്റിൽ വില്ല്യനിലൂടെയാണ് നീലപ്പട ഗോൾവേട്ട തുടങ്ങിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തോട്ടുമുൻപ് ഓസ്‌കറർ 2-ാം ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡീഗോ കോസ്റ്റയും, 78-ാം മിനിറ്റിൽ ഫാബ്രിഗാസും പട്ടിക പൂർത്തിയാക്കി.

ററോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ലയണൽ മെസിയുടെ നൂറാം ചാമ്പ്യൻസ് ലീഗ് മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണയെ എഎസ് രോമ സമനിലയിൽ കുടുക്കുകയായിരുന്നു. ലൂയി സുവാരസിലൂടെ ലീഡെടുത്ത ശേഷമാണ് ബാഴ്‌സ സമനില വഴങ്ങിയത്. മെസി ഫോമിന്റെ നിഴൽ മാത്രമായിപ്പോയ കളിയിൽ 50 വാര അകലെ നിന്നുള്ള തകർപ്പൻ ഗോളിലൂടെ ആന്ദ്രെ ഫ്‌ലോറൻസിയാണ് ബാഴ്‌സയുടെ സമനില തെറ്റിച്ചത്. പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്‌സണലിനെ ഞെട്ടിച്ച് ഡയനാമോ സാഗ്രെബാണ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനത്തിൽ അട്ടിമറി നടത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സാഗ്രെബ് അഴ്‌സണലിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here