‘തേങ്ങാക്കൊല മാങ്ങാത്തൊലി’ പേർളി മാനി മാപ്പ് പറഞ്ഞു

Govind-Padmasoorya-Pearle-Maaney-album

സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് ‘തേങ്ങാക്കൊല മാങ്ങാത്തൊലി’ ആൽബം വിഷയത്തിൽ നടിയും അവതാരകയുമായ പേർളി മാനി മാപ്പ് പറഞ്ഞു.

‘ആൽബം ഇഷ്ടപ്പെടാത്ത എല്ലാവരും എന്നോട് ക്ഷമിക്കണം. ഇതെന്റെ തെറ്റാണ്. എല്ലാവരും സന്തോഷിക്കുമെന്നും ചിരിയുണർത്തുമെന്നും കരുതിയാണ് ആൽബം ചെയ്തത്. എന്നാൽ എൻറെ നിഗമനം തെറ്റായിരുന്നു. ഇതിന്റെ പേരിൽ ജിപിയെ കുറ്റപ്പെടുത്തരുത്. എല്ലാ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു ‘- പേർളി പറയുന്നു. വിമർശിച്ചവരോട് വീണ്ടും വീണ്ടും മാപ്പു പറഞ്ഞ് കൊണ്ടാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലയുമായി ബന്ധപ്പെട്ടാണ് ആൽബം പുറത്തിറക്കിയത്. ഗോവിന്ദ് പത്മസൂര്യയും പേർളി മാനിയുമാണ് ആൽബത്തിൽ അഭിനയിച്ചത്. നാലര ലക്ഷത്തോളം പേർ കണ്ട വീഡിയോയ്ക്ക് 2,333 ലൈക്ക് കിട്ടിയപ്പോൾ 36,396 ഡിസ്‌ലൈക്കാണ് ലഭിച്ചത്.

Sorry to all those who dint like the album…. it was all my mistake.. thought it wud bring smiles and laughter… but i…

Posted by Pearle Maaney on Wednesday, September 16, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News