രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്തണം; പശുവിനെ ദേശീയ മൃഗമാക്കണം; ബാബാ രാംദേവ്

ജോധ്പുർ: പശുവിനെ ദേശീയ മൃഗമാക്കണമെന്നും രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്തണമെന്നും യോഗാ ഗുരു ബാബാ രാംദേവ്. കീടനാശിനി പ്രയോഗം മണ്ണിന്റെ ആരോഗ്യം നശിക്കുന്നുവെന്നും അതുകൊണ്ട് പച്ചക്കറികളിലെ കീടനാശിനി പ്രയോഗവും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോധ്പുരിൽ ബിഎസ്എഫ് ജവാൻമാർക്ക് യോഗാപരിശീലനം നൽകുന്നതിന് എത്തിയതായിരുന്നു രാംദേവ്.

ജനങ്ങൾ ആയുർവേദ മരുന്നുകൾ കൂടുതൽ ഉപയോഗിക്കണമെന്നും അലോപ്പതി മരുന്നുകൾ ഒഴിവാക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here