കന്യാസ്ത്രിയുടെ മരണം കൊലപാതകമെന്ന് കോട്ടയം എസ്പി; തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ടേറ്റ ഒന്നിലധികം മുറിവുകൾ

കോട്ടയം: പാലാ കർമ്മലീത്ത മഠത്തിൽ കന്യാസ്ത്രിയെ മരിച്ചനിലയിൽ കണ്ടെത്തി. സിസ്റ്റർ അമല(69) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റ് രക്തത്തിൽ കുളിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് കോട്ടയം എസ്പി സതീഷ് ബിനോ അറിയിച്ചു. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

കുർബാനയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മഠത്തിന്റെ കീഴിലുള്ള കാർമ്മൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ വിശ്രമജീവിതം നയിക്കുകയായിരുന്നു.

പാലാ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News