ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി; ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്‍

ബംഗളൂരു: ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി. സ്വാതന്ത്ര്യസമര സേനാനി ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരിലായിരിക്കും ഇനി മജെസ്റ്റിക്കിലെ സിറ്റി സ്റ്റേഷന്‍ അറിയപ്പെടുക. ഇന്നലെയാണ് പേരുമാറ്റം നിലവില്‍വന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റേഷന്റെ പേരുമാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അതു കേന്ദ്രം അംഗീകരിക്കുകയായിരുന്നു. നേരത്തേ ബംഗളുരു വിമാനത്താവളത്തിന് നഗരശില്‍പിയായ കെംപഗൗഡയുടെ പേരു നല്‍കിയിരുന്നു. നേരത്തേ, ബാംഗളൂരിനെ ബംഗളുരുവായും മൈസൂരിനെ മൈസൂരുവായും മംഗലാപുരത്തെ മംഗളൂരുവായും പേരുമാറ്റിയിരുന്നു.

രേഖകളിലും വെബ്‌സൈറ്റുകളിലും പുതിയ പേരു രേഖപ്പെടുത്താനുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. നേരത്തെ സ്റ്റേഷനു സമീപം സങ്കൊള്ളി രായണ്ണയുടെ പ്രതിമ സ്ഥാപിച്ചിരുന്നു.

ദക്ഷിണപശ്ചിമ റെയില്‍വേയുടെ കീഴിലാണ് ബെംഗളൂരു സ്റ്റേഷന്‍. നേരത്തേ വിവിധ സംഘടനകളുടെ ആവശ്യപ്രകാരം സങ്കൊള്ളി രായണ്ണയുടെ പ്രതിമ റെയില്‍വേ സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്നു. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലാണ് ബംഗളുരു സിറ്റി വരുന്നത്.

കിത്തൂര്‍ രാജവംശത്തിലെ രാജ്ഞിയായിരുന്ന ചെന്നമ്മ റാണിയുടെ പടത്തലവനായിരുന്നു സങ്കൊള്ളി രായണ്ണ. ബ്രിട്ടീഷുകാരുമായി പടവെട്ടി 32-ാം വയസിലാണ് രായണ്ണയുടെ ജീവന്‍ നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News