കണ്ടില്ലേ, കേട്ടില്ലേ മൂന്നാര്‍ തൊഴിലാളിയുടെ നിലവിളി

പീപ്പിള്‍ ടിവിയിലെ അന്യോന്യം പരിപാടിയില്‍ മൂന്നാര്‍ സമര നായിക ലിസ്സി സണ്ണിയുമായി എന്‍ പി ചന്ദ്രശേഖരന്‍ നടത്തിയ അഭിമുഖത്തില്‍, അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, പങ്കപ്പാടുകള്‍, നരകയാതനകള്‍ നിലവിളിച്ച് കൊണ്ട് മലയാളികളുമായി പങ്കുവയ്ക്കുന്നു. ഓരോ മലയാളികളുടെയും കാരുണ്യ വായ്പ്പിനെ മാത്രമല്ല സമര പാരമ്പര്യത്തെക്കൂടിയാണ്. തങ്ങള്‍ കമ്പനിയുടെ, ചൂഷകരുടെ അടിമയല്ലന്ന് ലിസി പ്രഖ്യാപിക്കുന്നു. തങ്ങള്‍ അവകാശങ്ങള്‍ മരണം വരെ സമരം ചെയ്ത് നേടിയെടുക്കുമെന്ന് സഖാവ് ലിസി പ്രഖ്യാപിക്കുന്നു.

സഖാവ് ലിസി പണിയെടുത്തു ജീവിക്കുന്ന കേരളത്തിലെ ഓരോ മനുഷ്യരും നിങ്ങളോടൊപ്പമുണ്ട് ചുരുട്ടിയ മുഷ്ടി കളുമായി. സിപിഐഎം നേതാവും എംഎല്‍എയുമായ രാജേന്ദ്രനെതിരെ തങ്ങള്‍ എന്തുകൊണ്ട് എന്ന് അവര്‍ വിശദീകരിക്കുന്നു. തങ്ങള്‍ സമരം തുടങ്ങിയപ്പോള്‍ തങ്ങളോടൊപ്പം ആദ്യ ദിവസം തന്നെ ഓടിയെത്തേണ്ടിയിരുന്ന സഖാവ് വന്നത് ആറാം ദിവസം. ഇത് കേരളത്തിലെ ഓരോ സിപിഐഎം പ്രവര്‍ത്തകനും ഉണ്ടാകേണ്ടതിരിച്ചറിവാണ്. ദുരിതപ്പെട്ടും കഷ്ടപ്പെട്ടും ജീവിക്കുന്ന ഓരോ മനുഷ്യനും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പാര്‍ടി സിപിഐഎമ്മിനെ മാത്രമാണ്. സംഘ പരിവാറുകാരനേയും കോണ്‍ഗ്രസുകാരനേയും അല്ല.

ദുരിതങ്ങളില്‍പ്പെട്ട് ഉഴലുന്ന തൊഴിലാളിയുടെ വര്‍ഗബോധം ഉരുകി ഒലിച്ച് ഒരൊറ്റ ശിലയായി മാറുന്നത് എങ്ങനെയെന്നു മാര്‍ക്‌സ് വര്‍ണ്ണിച്ചിട്ടുണ്ട്. അതാണ് മൂന്നാറില്‍ കണ്ടത്. ദുരിതകാലത്ത് കവിത ഉണ്ടാകുമോ എന്ന ചോദ്യത്തിന് ദുരിതകാല കവിതകള്‍ ഉണ്ടാകുമെന്നാണ് ബ്രഹ്ത് പറഞ്ഞ മറുപടി. അതെ അത് തന്നെയാണ് മൂന്നാറില്‍ കണ്ടത്. സര്‍ഗാത്മതയുടെ വിസ്‌ഫോടനം കൂടെയാണ് മൂന്നാറില്‍ കണ്ടത്. അവര്‍ക്ക് ആവശ്യമുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ തന്നെ എഴുതി ഉണ്ടാക്കിയെന്ന് ലിസി സാക്ഷ്യപ്പെടുത്തുന്നു. മൂന്നാര്‍ സമരം സിപി ഐഎമ്മിന് എതിരെ തിരിച്ചുവിടാനും അരാഷ്ട്രീയ വിടുവായിത്തം വിളമ്പുന്നവര്‍ക്കും ലിസി ചുട്ട മറുപടി നല്‍കുന്നു താന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ ബോര്‍ഡ് മെമ്പര്‍ കൂടിയാണെന്നും.

സമരം എങ്ങനെ നയിക്കണമെന്നും താന്‍ പടിച്ചതും പാര്‍ടിയില്‍ നിന്നുമാണന്നും അവര്‍ പറയുന്നു. എന്‍ പി ചന്ദ്രശേഖരന്‍ കേരളത്തിലെ മൊത്തം മനുഷ്യര്‍ക്കു വേണ്ടിയും അവരുടെ കൈകള്‍ തൊട്ട് തൊഴുതത് വികാര പരമായ ഒരനുഭവം തന്നെ. ചന്ദ്രശേഖരന്‍ മാഷ് ഒരു കവി കൂടിയായ നിങ്ങളുടെ മനസ്സില്‍ ഒരു സര്‍ഗ്ഗാത്മ്മക വിസ്‌ഫോടനം നടന്നുവോ… നോക്കൂ.., സഖാക്കളെ ജനത നിര്‍ഭയമായി സാക്ഷ്യം പറയുന്ന കാലം വരുകയാണോ ?

രാജു സെബാസ്റ്റ്യന്‍
കൊല്ലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News