ചെന്നൈ: രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്. രാജ്യം കൂടുതൽ അസഹിഷ്ണുതയിലേക്കാണ് നീങ്ങുന്നതെന്നും വിമർശിക്കുന്നവർ പോയി പണി നോക്കാനും പ്രകാശ് രാജ് പറഞ്ഞു. നിങ്ങൾ ഇവിടെ ബീഫും പോണും നിരോധിച്ചു. ഈ രാജ്യത്ത് വോട്ടർമാർക്ക് ഒരു അവകാശവുമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
ടിപ്പു സുൽത്താനെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് രജനീകാന്തിനോട് ബി.ജെ.പി ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടത്. തമിഴ് വിരുദ്ധനായിരുന്ന ടിപ്പുവിന്റെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻമാർ അഭിനയിക്കരുതെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കന്നഡ നിർമ്മാതാവായ അശോക് ഖെനിയാണ് ടിപ്പു സുൽത്താന്റെ കഥ പ്രമേയമാക്കി ചിത്രമെടുക്കാൻ രജനീകാന്തിനെ സമീപിച്ചത്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് രജനീ യാതൊരു പ്രതികരണങ്ങളും ഇതുവരെ നടത്തിയിട്ടില്ല. താരം പുതിയ രണ്ടു ചിത്രങ്ങളുടെ തിരക്കിലാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്ലിം സംഘടനയാണ് റഹ്മനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. മജീദ് മജീദി സംവിധാനം ചെയ്ത ദ മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതം നിർവഹിച്ചതിന് പിന്നാലെയാണ് സംഭവം.
ഇസ്ലാം മതത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും മതത്തെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല സംഗീതം നിർവഹിച്ചതെന്നുമാണ് ഫത്‌വക്കു റഹ്മാൻ ഇതിന് മറുപടി നൽകിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post