ഐഒഎസ് 9 എത്തി; എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ

ആപ്പിള്‍ ഫോണുകള്‍ക്കും പാഡുകള്‍ക്കും കരുത്ത് വര്‍ധിപ്പിച്ച് ഐഒഎസ് 9 എത്തി. ഐഫോണ്‍ 4എസ് മുതലുള്ള എല്ലാ ഐഫോണുകളിലും അഞ്ചാം തലമുറ ഐപോഡ് ടച്ച്, ഐപാഡ് ടുവും അതിന് ശേഷം ഇറങ്ങിയ വേര്‍ഷനും ഐപാഡ് മിനിയും ശേഷം ഇറങ്ങിയ വേര്‍ഷനും തുടങ്ങി എല്ലാ ആപ്പിള്‍ ഉപകരണങ്ങളിലും ഐഒഎസ് 9 സപ്പോര്‍ട്ട് ചെയ്യും. ഓവര്‍ ദ എയര്‍ വഴിയോ ഐട്യൂണ്‍സ് വഴിയോ ഐഒഎസ് 9 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇനി പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാം.

ഒടിഎ അഥവാ ഓവര്‍ ദ എയര്‍ എന്നത് നേരിട്ട് ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള മാര്‍ഗമാണ്. ഒടിഎ വഴി ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ആപ്പിള്‍ ഫോണിലോ പാഡിലോ പോഡിലോ സെറ്റിംഗ്‌സില്‍ പോകുകയാണ് ആദ്യത്തെ പടി. സെറ്റിംഗ്‌സില്‍ പോയി ജനറലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനുള്ള ടാബ് കാണാന്‍ സാധിക്കും. ഈ ടാബില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് ഐഒഎസ് 9 ഡൗണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയുമാവാം. അപ്‌ഡേഷന്‍ കംപ്ലീറ്റ്് ആകുന്നതോടെ ഫോണ്‍ അല്ലെങ്കില്‍ ഐപാഡ് റീസ്റ്റാര്‍ട്ട് ആകും. അതുകൊണ്ട് ഡാറ്റ ബാക്ക്അപ് ചെയ്യുന്നത് നന്നായിരിക്കും എന്നാണ് പറയാനുള്ളത്.

ഐട്യൂണ്‍സ് വഴി ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഐട്യൂണ്‍സ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഐട്യൂണ്‍സിന്റെ പുതിയ വേര്‍ഷന്‍ മാക്കില്‍ നിന്നോ വിന്‍ഡോസില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഐട്യൂണ്‍സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ മുകളില്‍ വലതു വശത്തായി ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നീ ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. ഇതില്‍ ഏത് ഉപകരണമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഈ ഉപകരണം മാക്കുമായി കണക്ട് ചെയ്താല്‍ നിങ്ങളുടെ ഫോട്ടോകളും ആപ്പും അടക്കം ഫോണിലെ എല്ലാ ഡാറ്റയും വളരെ വേഗത്തില്‍ ബാക്ക്അപ് ചെയ്യാന്‍ സാധിക്കും. ഒപ്പം മാനുവല്‍ ബാക്ക്അപ് ചെയ്യുന്നതും നന്നായിരിക്കും. ഇതിനുള്ള ഐഫോണിന്റെ എബൗട്ട് ടാബില്‍ ലഭ്യമാണ്.

ഐട്യൂണ്‍സില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുള്ള ഓപ്ഷനില്‍ ചെന്നാല്‍ പുതിയ ഐഒഎസ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും ആകാം. ഇതിനെല്ലാം പുറമേ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് റെഡ്‌മോണ്ട് പൈ ചില ലിങ്കുകള്‍ നല്‍കിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News