ഹെല്‍മെറ്റില്ലാതെ പിടിയിലായാല്‍ വിയര്‍ക്കേണ്ട; നമ്മുടെ രാജ്യത്ത് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്; ഈ വീഡിയോ കണ്ടു നോക്കൂ

ഹെല്‍മെറ്റ് നിര്‍ബന്ധമാണ് രാജ്യമെങ്ങും. നിയമം അറിയാമായിരുന്നിട്ടും ലംഘിക്കുന്നവരും നാട്ടില്‍ നിരവധി. ആന്ധ്രയിലെ കരിം നഗറില്‍ ഉണ്ടായ സംഭവം വളരെ രസകരമാണ്, ഒപ്പം ചിന്തിപ്പിക്കുന്നതും.

പൊലീസിന്റെ ഇന്റഗ്രേറ്റഡ് ചെക്കിംഗ് പോയിന്റിലാണ് ഹെല്‍മെറ്റില്ലാതെ വന്ന ബൈ്ക് യാത്രികന്‍ പിടിയിലായത്. ലൈസന്‍സും മറ്റു കടലാസുകളും പരിശോധിച്ച പൊലീസുകാരന്‍ പണം ചോദിച്ചു. രക്ഷപ്പെടാന്‍ പണം നല്‍കിയ യുവാവാകട്ടെ വീണ്ടും കുടുങ്ങി. ബൈക്കിന്റെ താക്കോലുമെടുത്തു പരിശോധനയ്ക്കുണ്ടായിരുന്ന രണ്ടു പോലീസുകാരും പോയി. ഗത്യന്തരമില്ലാത്ത അവസ്ഥയിലായ യുവാവിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടു പൊലീസുകാരും മടങ്ങിവന്നത്. എന്തായിരുന്നു ആ അദ്ഭുതം എന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ. 2015 ഏപ്രിലില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ മൂന്നേകാല്‍ ലക്ഷം പേരാണ് കണ്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here