ജോര്‍ജിന്റെ അയോഗ്യത; തടസ്സവാദം സ്പീക്കര്‍ തള്ളി; കേരള കോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കും; അന്തിമവാദം 26ന്

തിരുവനന്തപുരം: പിസി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് കാണിച്ച് കേരള കോണ്‍ഗ്രസ് എം നല്‍കിയ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍. പിസി ജോര്‍ജ് നല്‍കിയ തടസ്സവാദം തള്ളിക്കൊണ്ടാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരാതി പ്രാഥമിക ദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെങ്കില്‍ ഇരുകൂട്ടര്‍ക്കും ഈമാസം 26ന് ഹാജരായി വിശദീകരണം നല്‍കാമെന്നും സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനാണ് ജോര്‍ജിനെതിരെ പരാതി നല്‍കിയിരുന്നത്.

പിസി ജോര്‍ജ് അച്ചടക്കം ലംഘിച്ചെന്നും കൂറുമാറ്റ നിരോധന പ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നും കാണിച്ചാണ് കേരള കോണ്‍ഗ്രസ് എം പരാതി നല്‍കിയിരുന്നത്. ജോര്‍ജിനെതിരെ മാധ്യമവാര്‍ത്തകളും തെളിവായി ഹാജരാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ ജോര്‍ജ് ഉന്നയിച്ച തടസ്സവാദങ്ങളൊന്നും സ്പീക്കര്‍ അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News