പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം; രാഷ്ട്രീയ നാടകമെന്ന് വിദ്യാർത്ഥികൾ

ദില്ലി: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമര വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസർക്കാർ. ഉപാധിരഹിത ചർച്ചയക്ക് തയ്യാറെന്ന് കാണിച്ച് കേന്ദ്രസർക്കാർ വിദ്യാർത്ഥി പ്രതിനിധിക്ക് കത്തയച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റേത് രാഷ്ട്രീയ നാടകമാണെന്നും ചർച്ചയിൽ വിശ്വാസം ഇല്ലെന്നും വിദ്യാർത്ഥി പ്രതിനിധി പീപ്പിൾ ടിവിയോട് പ്രതികരിച്ചു.

ഗജേന്ദ്ര ചൗഹാനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന വരെ സമരം തുടരുമെന്ന തീരുമാനത്തിൽ വിദ്യാർത്ഥികൾ ഉറച്ചു നിൽക്കുകയാണ്. ബിസിനസ് ഡീൽ നടത്തുന്ന പോലെയാണ് കേന്ദ്രസർക്കാർ ഭാഷ്യമെന്നും വിദ്യാർത്ഥി പ്രതിനിധി ഷൈനി പീപ്പിൾ ടിവിയോട് പ്രതികരിച്ചു.

രാഷ്ട്രീയ ഇടപെടലലിലൂടെ നിയമിച്ച ഗജേന്ദ്ര ചൗഹാൻ അടക്കമ്മുള്ളവരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരം 98 ദിവസം പിന്നിടുകയാണ്. ഇതുവരെ രണ്ടു തവണ വാർത്താവിതരണ പ്രക്ഷേപമ മന്ത്രാലയവുമായി വിദ്യാർത്ഥികൾ ചർച്ച നടത്തിയിരുന്നു. ഗജേന്ദ്ര ചൗഹാന്റെ രാജി ഒഴിച്ച് ബാക്കി എന്തും അംഗീകരിക്കാമെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്. സമരം തീർക്കാൻ ഇതുവരെ നിലപാട് സ്വീകരിക്കാത്ത കേന്ദ്രസർക്കാർ ഇപ്പോൾ ഉപാധിരഹിത ചർച്ച എന്നു പറയുന്നത് രാഷ്ട്രീയ നാടകമാണെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News