ഡോണ്‍ ലുക്കില്‍ രജനി; കബലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഡോണ്‍ ലുക്കില്‍ സ്‌റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കബലിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. പതിവുതെറ്റിക്കാതെ ആരാധകരെ നിരാശപ്പെടുത്താത്ത പോസ്റ്ററാണ് സംവിധായകന്‍ പാ രഞ്ജിത് പുറത്തിറക്കിയിട്ടുള്ളത്. ഒരു ഡോണിന്റെ ലുക്കിലാണ് പോസ്റ്ററില്‍ രജനിയെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. രണ്ട് പോസ്റ്ററുകളാണ് പുറത്തിറക്കിയിട്ടുള്ളത്. അധോലോക നായകനായി രജനി എത്തുന്ന ചിത്രത്തില്‍ കോട്ടും സ്യൂട്ടുമണിഞ്ഞ് ബാഷ സ്‌റ്റൈലില്‍ ഇരിക്കുന്ന ചിത്രമാണ് ഒന്ന്. കോട്ടും സ്യൂട്ടുമണിഞ്ഞ് കാലിന്‍മേല്‍ കാല്‍ കയറ്റിവച്ച് ഒരുകൈ സീറ്റിലും ഒരു കൈ തലയ്ക്ക് പിന്നിലും വച്ച് ശാന്തനായി വിശ്രമിക്കുന്നതാണ് ഒരു പോസ്റ്റര്‍. മറ്റൊന്ന് ചങ്ങല തകര്‍ത്ത് ക്ഷുഭിതനായി നില്‍ക്കുന്നതും.

Embedded image permalink

ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക. രജനിയുടെ മകളുടെ വേഷത്തില്‍ ധന്‍സിക എത്തും.

kabali-hq-poster

മൈലാപൂരിലും മലേഷ്യയിലുമായാണ് ചിത്രീകരണം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി രജനിയുടെ 159-ാം സിനിമ കൂടിയാണ്. സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News