എസ്എന്‍ഡിപിയെച്ചൊല്ലി ബിജെപിയില്‍ പൊരിഞ്ഞ ഭിന്നത; സഖ്യം ബിജെപിക്ക് ദോഷമെന്ന വി മുരളീധരന്റെ പ്രസ്താവന സവര്‍ണരെ സംരക്ഷിക്കാനെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: എസ്എന്‍ഡിപിയെ കൂടെക്കൂട്ടുന്നതിനെച്ചൊല്ലി ബിജെപി നേതൃത്വത്തില്‍ പൊരിഞ്ഞ തല്ല്. എസ്എന്‍ഡിപിയെ കൂടെക്കൂട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ പ്രസ്താവന സവര്‍ണതാല്‍പര്യമാണെന്ന വാദവുമായി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാസുരേന്ദ്രന്‍ രംഗത്തെത്തി. ഇതോടെ, ബിജെപിയില്‍ രണ്ടു തട്ടു ശക്തമായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരമെന്നും എസ്എന്‍ഡിപിയെ മത്സരത്തിന്റെ ഭാഗമാക്കിയിട്ടില്ലെന്നുമാണ് മുരളീധരന്‍ പ്രസ്താവിച്ചത്. എസ്എന്‍ഡിപിയുടെ സന്ദേശവും സംഘപരിവാര്‍ സന്ദേശവും ഒന്നിച്ചുപോകില്ലെന്നും മുരളീധരന്‍ നിലപാടു വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു മാത്രമേ ബിജെപി മുന്നോട്ടു പോകൂ എന്ന സന്ദേശമാണ് മുരളീധരന്‍ നല്‍കിയത്.

പരസ്പരം യോജിക്കാത്ത രണ്ട് ആശയങ്ങളെ കൂട്ടിക്കെട്ടാനാണ് ചിലരുടെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞതിനു പിന്നാലെയാണ് ഇന്നു ബിജെപി ഭാരവാഹി യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ ആഞ്ഞടിച്ചത്. വരേണ്യവര്‍ഗക്കാരനായ വി മുരളീധരന്‍ സവര്‍ണ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും എസ്എന്‍ഡിപിയുമായി സഖ്യം വേണമെന്നുമാണ് ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here