ബീഫ് നിരോധനം ജനങ്ങളുടെ അണ്ണാക്കിലേക്ക് കുത്തിയിറക്കേണ്ടെന്ന് സുപ്രീംകോടതി; മഹാരാഷ്ട്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ദില്ലി: ബീഫ് നിരോധനത്തിന് ശ്രമിച്ച മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബീഫ് നിരോധനം റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ബീഫ് നിരോധനം സര്‍ക്കാര്‍ ജനങ്ങളുടെ അണ്ണാക്കിലേക്ക് കുത്തിയിറക്കേണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബീഫ് നിരോധനം അത്തരം ഒരു വലിയ വിഷയമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അസഹിഷ്ണുതയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജൈനമതക്കാരുടെ ഉത്സവത്തിന്റെ മറവില്‍ ബീഫ് നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം ഇതോടെ പാളി. ജെനമതക്കാരുടെ ഉത്സവമായ പര്യൂഷണ്‍ പര്‍വയുടെ പേരില്‍ ഈ മാസം 10, 13, 17, 18 തീയതികളില്‍ ബീഫ് നിരോധനത്തിനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ നീക്കം ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News