നിരത്തിലേക്ക് പുതിയ രാജാക്കന്‍മാര്‍ വരുന്നു; ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെയും പുതിയ കാറുകളില്‍ ആദ്യം ജെയിംസ്‌ബോണ്ട് ചിത്രത്തില്‍

പുതിയ ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ട്രയുടെ ടീസറുകളിലും ട്രെയിലറുകളിലുമായി ആരാധകരെ ത്രസിപ്പിച്ച ബോണ്ട് കാറുകള്‍ യഥാര്‍ത്ഥത്തില്‍ മുന്നിലെത്തി. ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയിലാണ് ജാഗ്വാറും ലാന്‍ഡ്‌റോവറും സ്‌പെക്ട്രയില്‍ തങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്ന കാറുകള്‍ പരിചയപ്പെടുത്തിയത്. ജാഗ്വാര്‍ സി-എക്‌സ്75, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍, ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ എന്നീ കാറുകളാണ് സ്‌പെക്ട്രയില്‍ ബോണ്ടിന്റെ വാഹനമായി ഉപയോഗിക്കുന്നത്. ആദ്യമായാണ് പൊതുസമൂഹത്തിന് മുമ്പില്‍ ജാഗ്വാറും ലാന്‍ഡ്‌റോവറും തങ്ങളുടെ പുതിയ കാറുകള്‍ അവതരിപ്പിക്കുന്നത്.

Jaguar C-X75

ജാഗ്വാറിന്റെ കണ്‍സെപ്റ്റ് കാറാണ് ജാഗ്വാര്‍ സി-എക്‌സ് 75. റോമിന്റെ തെരുവില്‍ ചന്ദ്രന്റെ വെളിച്ചത്തില്‍ നടത്തുന്ന സ്‌പെക്ട്രയുടെ കാര്‍ ചേസിലൂടെ ഇതിനകം തന്നെ സി-എക്‌സ് 75 ജനശ്രദ്ധ നേടിയിരുന്നു. ജാഗ്വാര്‍ ലാന്‍ഡ്‌റോവറിന്റെ സ്‌പെഷ്യല്‍ വെഹിക്കള്‍ ഓപ്പറേഷന്‍ വിഭാഗമാണ് സി-എക്‌സ് 75 പ്രത്യേകമായി രൂപവത്കരിച്ചത്. റേഞ്ച്‌റോവര്‍ സ്‌പോര്‍ട് എസ്‌വിആറിന്റെ പ്രത്യേകത ടയറുകളിലാണ്. 37 ഇഞ്ച് ഡയാമീറ്റര്‍ ഓഫ് റോഡ് ടയറുകളാണ് സ്‌പോര്‍ട് എസ്‌വിആറിന്റേത്. മലമടക്കുകളിലെ ചിത്രീകരണത്തില്‍ ഈ വാഹനമാണ് ഉപയോഗിച്ചത്.

Range Rover

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News