കാക്കിയുടെ കൈത്തരിപ്പ്; നിരപരാധിയെ മദ്യപിച്ചെന്നു പറഞ്ഞ് പ്രൊബേഷന്‍ എസ് ഐ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു

കോന്നി: മദ്യപിച്ചെന്ന് ആരോപിച്ച് യുവാവിനെ പ്രൊബേഷന്‍ എസ്‌ഐ ലോക്കപ്പിലിട്ടു തല്ലിച്ചതച്ചു. കോന്നി പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസഐ കൃഷ്ണകുമാറിനെതിരേയാണ് പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് പതിവ് പരിശോധനകള്‍ക്കിറങ്ങിയ എസ്െഎ പയ്യനാമണ്‍ സ്വദേശിയായ രതീഷ് എന്ന യുവാവിനെയാണ് അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്.

ബിവറേജസ് ഷോപ്പ് പരിസരത്തുനിന്നാണ് എസഐ യുവാവിനെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ ഒരു മണിക്കൂറോളം ലോക്കപ്പിലിട്ട് മര്‍ദിച്ചു.
നാട്ടുകാര്‍ ഇടപെട്ട് യുവാവിനെ ജാമ്യത്തിലിറക്കി ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദേഹമാസകലം രക്തം കട്ടപിടിച്ചയുവാവിനെ താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി.

സ്റ്റേഷനില്‍ ചാര്‍ജെടുത്ത ദിവസം മുതല്‍ ടൗണില്‍ റോന്ത് ചുറ്റുന്ന എസഐ ഭീഷണി സ്വരത്തിലാണ് സാധാരണക്കാരോട് പെരുമാറുന്നതെന്ന ആക്ഷേപമുണ്ട്. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരേയും എസ്‌ഐ ഭീഷണിപ്പെടുത്തുക പതിവാണെന്നും പരാതിയുണ്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News