രാജ്യത്ത് അസംഘടിത മേഖലയ്ക്കായി ചെറുകിട ബാങ്കുകള്‍ വരുന്നു

മുംബൈ: രാജ്യത്തെ അസംഘടിത മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ചെറുകിട ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. 10 കമ്പനികള്‍ക്കാണ് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയത്. ഇതില്‍ രണ്ടെണ്ണം ചെറുകിട ധനകാര്യ സ്ഥാപനങ്ങളും ബാക്കിയുള്ളവ ചെറുകിട ബാങ്കുകളുമാണ്.

ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എയു ഫിനാന്‍സിയേഴ്‌സ്, ക്യാപിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക്, ദിശ മൈക്രോഫിന്‍, ഇസാഫ് മാക്രോ ഫിനാന്‍സ്, ജനലക്ഷ്മി ഫിനാന്‍ഷ്യല്‍, ആര്‍ജിവിഎന്‍, മൈക്രോ ഫിനാന്‍സ് ഗുവാഹത്തി, സൂര്യോദയ്, ഉത്കര്‍ഷ്, മൈക്രോ ഫിനാന്‍സ് എന്നിവയ്ക്കാണ് പ്രാഥമിക അനുമതി.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ തുടങ്ങാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ 18 മാസമാണ് ഇവയ്ക്ക് ലഭിക്കുന്ന കാലാവധി. വ്യവസ്ഥകള്‍ പാലിക്കുന്ന മുറയ്ക്ക് പൂര്‍ണ അനുമതി ലഭിക്കും. ഐഡിഎഫ്‌സി, ബന്ധന്‍ എന്നിവയ്ക്ക് പൂര്‍ണ ബാങ്കിങ് ലൈസന്‍സ് നല്‍കിയ റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം 11 പേയ്‌മെന്റ് ബാങ്കുകള്‍ക്കും അനുമതി നല്‍കിയിരുന്നു. 72 അപേക്ഷകരാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സിനായി ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News