ആരോഗ്യം വേണമെങ്കില്‍ ഈ വ്യായാമങ്ങള്‍ ചെയ്യരുത്

നല്ല ആരോഗ്യവും ശരീരവും ഉണ്ടാകാന്‍ വ്യായാമം അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. നല്ല വ്യായാമം, ചീത്ത വ്യായാമം എന്ന വേര്‍തിരിവുകള്‍ ഇല്ലെന്നതും സത്യമാണ്. എന്നാല്‍, തെറ്റായ ചില വ്യായാമ രീതികളും സാങ്കേതികതയും ആരോഗ്യം തകര്‍ക്കുമെന്നാണ് പറയപ്പെടുന്നത്. ചില വ്യായാമമുറകള്‍ ശരീരത്തിന്റെ ഫിറ്റ്‌നസിന് നല്ലതല്ലെന്ന്് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍, എപ്പോഴും ഇത് സുരക്ഷിതമല്ലെന്ന ചിന്തയും വേണ്ട. എങ്കില്‍ ഏതെല്ലാമാണ് ആ വ്യായാമമുറകള്‍ എന്നായിരിക്കും സംശയം. അവയില്‍ ചിലത് താഴെ പറയുന്നു.

ഉടനടി കൊഴുപ്പ് കുറയ്ക്കുന്ന വ്യായാമങ്ങള്‍

അമിതമായി ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കാന്‍ പലരും പിന്തുടരുന്നത് എളുപ്പത്തില്‍ കൊഴുപ്പ് കുറയ്ക്കുന്ന വ്യായാമമുറകളാണ്. ഈ സ്‌പോട്ട് റിഡക്ഷന്‍ എന്ന വിശ്വാസം പല ഗിമ്മിക്കുകളും കാട്ടാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യും. പലരും പലയിടത്തുനിന്നും ലഭിക്കുന്ന വിവരങ്ങള്‍ വച്ചാണ് ഇത്തരം ഗിമ്മിക്കുകള്‍ കാണിച്ചു കൂട്ടുന്നത്. എന്നാല്‍, ഭാരം കുറയ്ക്കുക എന്നത് ഏതെങ്കിലും ഒരു ഭാഗത്തെ കേന്ദ്രീകരിച്ചല്ല എന്നത് തിരിച്ചറിയുന്നത് നന്നായിരിക്കും. ശരീരം കരുത്തുറ്റതാക്കാനും ഉഷാറാക്കാനും കാണിക്കുന്ന തദ്ദേശീയമായ വ്യായാമങ്ങള്‍ മസില്‍ വര്‍ധിപ്പിക്കുകയല്ലാതെ കൊഴുപ്പ് കുറയ്ക്കുന്നതില്‍ യാതൊരു പങ്കും വഹിക്കുന്നില്ല. ശരീരം മുഴുവന്‍ ഉപയോഗപ്പെടുത്തന്ന തരത്തില്‍ ഭാരം കുറയ്ക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ശീലിക്കുന്നത് നന്നായിരിക്കും.

കാലുകള്‍ നീട്ടിയും വലിച്ചുമുള്ള വ്യായാമം

തുട മസിലുകളുടെ ആരോഗ്യത്തിനു വേണ്ടി ചെയ്തുവരുന്ന ഒരു വ്യായാമമുറയാണിത്. എവിടെയെങ്കിലും ഇരുന്നുകൊണ്ട് കാലുകള്‍ നീട്ടിയും വലിച്ചും ചെയ്യുന്ന വ്യായാമം. ഇത് ഏറ്റവും അപകടകരമായ എക്‌സര്‍സൈസ് ആണ്. കാല്‍മുട്ടുകളുടെ ജോയിന്റില്‍ വല്ലാത്ത സമ്മര്‍ദ്ദം ഉണ്ടാകാന്‍ ഇത് ഇടയാക്കും. ജേണല്‍ ഓഫ് ഓര്‍ത്തോപീഡിക് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫിസിക്കല്‍ തെറാപ്പി എന്ന റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഇങ്ങനെ. ലെഗ് എക്‌സ്റ്റന്‍ഷന്‍ മെഷീനുകള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നവര്‍ക്ക് അതുകൊണ്ട് കാര്യമായ ഗുണം ലഭിക്കുന്നില്ലെന്ന് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലെഗ് പ്രസ്

ഒഴിവാക്കപ്പെടേണ്ട മറ്റൊരു വ്യായാമമുറ കാലുകള്‍ അമര്‍ത്തിയുള്ളതാണ്. കാലുകള്‍ക്ക് അമിതമായ സമ്മര്‍ദ്ദം നല്‍കുന്ന ഈ വ്യായാമം ചെയ്യുന്നവരില്‍ നടുവേദന ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നടുവിന് കാര്യമായ ക്ഷതം ഉണ്ടാകുന്നതിനും ഇത് ഇടയാക്കും. ഇരുന്നുകൊണ്ട് കാലുകള്‍ അമര്‍ത്തിയുള്ള വ്യായാമം പിന്‍തുടകള്‍ക്ക് നല്ല ബലം നല്‍കുമെന്നും അമിതമായ കൊഴുപ്പിനെ പുറന്തള്ളുമെന്നുമാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍, ഇത് തുടമസിലുകള്‍ക്ക് യാതൊരുവിധ പ്രയോജനവും ഉണ്ടാക്കുന്നില്ലെന്നതാണ് വസ്തുത. എന്നാല്‍, ഇവയെല്ലാം നട്ടെല്ലിന് ക്ഷതമുണ്ടാക്കുകയും ചെയ്യും.

സീറ്റഡ് അബ്ഡക്ഷന്‍

ഇരുന്നു കൊണ്ട് ചെയ്യുന്ന ഈ വ്യായാമമുറ നട്ടെല്ലിന് കൂടുതല്‍ സ്ട്രസ് ഉണ്ടാവാന്‍ കാരണമാകുന്നുണ്ട്. ഇതില്‍ മസിലുകള്‍ വെറുതെ ചലിക്കുന്നതല്ലാതെ കാര്യമായ പ്രയോജനം ഉണ്ടാകുന്നില്ല. മാത്രവുമല്ല, ഇത് മസില്‍ ദൃഢമാക്കുമെന്നല്ലാതെ പ്രൈം മൂവര്‍ ആയി വര്‍ത്തിക്കുന്നില്ല.

കാല്‍ ചുരുട്ടുക

ഡെഡ്‌ലിഫ്റ്റുകള്‍ പോലുള്ള വ്യായാമമുറകളാണ് കാല്‍ ചുരുക്കിക്കൊണ്ട് ചെയ്യുന്നതിനേക്കാള്‍ നല്ലതെന്നാണ് സ്‌ട്രെംഗ്ത് കോച്ച് ചാര്‍ളി വിംഗ്‌റോഫ് പറയുന്നത്. ഇത് കാല്‍മുട്ടുകള്‍ ഫ് ളക്‌സിബിള്‍ ആക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും കോച്ച് പറയുന്നു.

ഇരുന്ന് എഴുന്നേല്‍ക്കല്‍

ഇരുന്ന് എഴുന്നേല്‍ക്കുന്നത് ഒരാളുടെ ശരീരത്തില്‍ ഒരേസമയം 3,400 അനക്കങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒക്ക്യുപ്പേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് പറയുന്നത്. ഇത് ആരോഗ്യത്തിന് ഒരിക്കല്‍ പോലും ഗുണം ചെയ്യുന്നില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് പുറംമസിലുകളില്‍ അനാവശ്യമായ സ്ട്രസ് വരുന്നതിനും പരുക്കുണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ഒരു ശരാശരി സിറ്റ്-അപ്പ് ഒരാളുടെ ശരീരത്തില്‍ ഒരേസമയം 3,4134 ന്യൂടണ്‍ ഫോഴ്‌സ് ഉണ്ടാക്കുമെന്നാണ് കണക്ക്.

പുള്‍ഡൗണ്‍ എക്‌സര്‍സൈസ്

തലയ്ക്കു പുറകില്‍ കൈകൊടുത്ത് ചെയ്യുന്ന ഈ പുള്‍ഡൗണ്‍ വ്യായാമം തൊളെല്ലിന്റെ ജോയിന്റിനെ ദോഷകരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഷോള്‍ഡര്‍ ജോയിന്റ് ഫ് ളക്‌സിബിലിറ്റി മാത്രമേ ഇത്തരം എക്‌സര്‍സൈസുകള്‍ തെരഞ്ഞെടുക്കാവൂ എന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അതും ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും വേണം. ബാര്‍ നെഞ്ചിനു ചേര്‍ത്ത് വ്യായാമം ചെയ്യുകയും തലയ്ക്ക് പിന്നിലാക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പ്രതിവിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News