മക്ക: രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം. യഥാസമയം രക്ഷാപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം 1000 പേരെ സുരക്ഷിതമായി ഹോട്ടലിനു പുറത്തെത്തിച്ചു. പ്രാദേശിക സമയം ഉച്ചയോടെയായിരുന്നു സംഭവം. ഹോട്ടലിലെ രണ്ടു ജീവനക്കാര്‍ക്കു പൊള്ളലേറ്റതായി സൗദി സിവില്‍ ഡിഫെന്‍സ് വ്യക്തമാക്കി.
ഹോട്ടലിന്റെ പേരു പുറത്തുവിട്ടിട്ടില്ല. എട്ടാം നിലയില്‍നിന്നാണ് തീ പടര്‍ന്നത്. ഏഷ്യക്കാരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. മലയാളികള്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഹറം പള്ളിക്കടുത്ത് കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ക്രെയിന്‍ അപകടത്തില്‍ 107 പേര്‍ മരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here