കാമുകിയെ കുത്തിക്കൊന്ന് യുഎഇയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ദുബായ്: യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. ഇയാളെ മറൈന്‍ റസ്‌ക്യൂ സംഘം രക്ഷപ്പെടുത്തുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബുദാബിയിലാണ് സംഭവം. എന്നാല്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും കൊലയാളിയുടെയും പേരുകള്‍ വെളിവായിട്ടില്ല.

അബുദാബിയിലെ ഹോട്ടലിനു മുന്നില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ ബോധം തെളിയുന്ന മുറയ്ക്ക് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കും. സംഭവം അന്വേഷിക്കാ്ന്‍പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി കേണല്‍ റാഷിദ് മുഹമ്മദ് ബോര്‍ഷിദ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News